സ്ത്രീപ്രവേശന വിഷയത്തില്‍  പ്രത്യക്ഷ സമരത്തിനില്ലെന്ന് പറഞ്ഞ യുഡിഎഫ് ശബരിമലയെ കലാപ ഭൂമിയാക്കാനാണ് സിപിഎമ്മിന്‍റേയും ബിജെപിയുടേയും ലക്ഷ്യമെന്നാണ് ആരോപിച്ചത്.

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫിനെതിരെ ബിജെപി. യുഡിഎഫ് നിലപാട് അപലപനീയം. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണിത്. ശബരിമല സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പറഞ്ഞ യുഡിഎഫ് ശബരിമലയെ കലാപ ഭൂമിയാക്കാനാണ് സിപിഎമ്മിന്‍റേയും ബിജെപിയുടേയും ലക്ഷ്യമെന്നാണ് ആരോപിച്ചത്. അതേസമയം വിശ്വാസ സമൂഹത്തിന്‍റെ സമരത്തിന് പൂര്‍ണ്ണ പിന്തുണയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ കോടതി വിധി മറികടക്കാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ മുൻ കൈ എടുക്കണമെന്നും യുഡിഎഫ് പറഞ്ഞിരുന്നു.