തിരുവനന്തപുരത്തെ മുഴുവൻ ജനങ്ങളെയും പരിഹസിക്കുന്ന നിലപാടെന്ന് വിവി രാജേഷ്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനത്തിൽ സിപിഎം കൈകടത്തലെന്ന് ബിജെപി ആരോപിച്ചു.സിപിഎം പരിഭ്രാന്തി കാണിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി വിവി രാജേഷ് പറഞ്ഞു.തിരുവനന്തപുരത്തെ മുഴുവൻ ജനങ്ങളെയും പരിഹസിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.വാർഡ് വിഭജനം സിപിഎമ്മിന് അനുകൂലമാക്കി തീർക്കാൻ ശ്രമിക്കുന്നു.സകല സീമകൾ ലംഘിച്ചുകൊണ്ടാണ് വാർഡ് വിഭജനം നടന്നതെന്നും അദ്ദേഹം പറഞ്ഞു
ഡി ലിമിറ്റേഷൻ അനുസരിച്ചല്ല വിഭജനം പൂർത്തിയായത്.ആറ്റുകാൽ ക്ഷേത്രമിരിക്കുന്ന ബൂത്ത് ബിജെപി ലീഡ് ചെയ്ത വാർഡാണ്.അത് ഇപ്പോൾ മണക്കാട് വാർഡിലായി.ശ്രീകാരത്തിനടുത്ത് പാങ്ങപ്പാറ എന്ന പുതിയ വാർഡ് രൂപീകരിച്ചു.പാങ്ങപ്പാറ വാർഡിൽ 2800 വോട്ടുകൾ മാത്രമാണ് ഉള്ളത്.ബിജെപിക്ക് ജയസാധ്യതയുള്ള വാർഡുകളെ വെട്ടി മുറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


