കൊല്ലം: കൊല്ലത്ത് ബിജെപി - ഡിവൈഎഫ്‌ഐ സംഘര്‍ഷം. ശാസ്താംകോട്ടയില്‍ മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും പരവൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മിഥുനും വെട്ടേറ്റു. പരിക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇരു പാര്‍ട്ടികളുടെയും ഓഫീസുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കി. ഡിവൈഎഫ്ഐ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യുവജന പ്രതിരോധം പരിപാടിക്ക് ശേഷം പ്രവര്‍ത്തകര്‍ മടങ്ങവെയാണ് ശാസ്‌താംകോട്ടയിലും പരവൂരിലും സംഘര്‍ഷമുണ്ടായത്.