തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും, സമാധാനം പുനസ്ഥാപിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് ആവശ്യം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്ന് ഗവര്‍ണറെ സന്ദര്‍ശിക്കുക. സംഘപരിവാര്‍, ബി.എം.എസ് സംഘടനാ പ്രതിനിധികളും സംഘത്തിലുണ്ടാകും. വൈകീട്ട് നാലിനാണ് കൂടിക്കാഴ്ച.