മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശിവസേന മുന്നേറ്റം. ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  ഒന്നാം ഘട്ടത്തിൽ ഇന്നലെ പോളിങ് നടന്ന 147 മുൻസിപ്പൽ കൗൺസിലുകളിലെയും 17 നഗര പഞ്ചായത്തുകളിലെയും ഫലമാണ് പുറത്തുവരുന്നത്. 42 മുൻസിപ്പാലിറ്റികളിൽ ഫലം ലഭ്യമായപ്പോൾ 15 ഇടത്ത് ബി.ജെ.പിയും ഒന്‍പത് എണ്ണത്തിൽ ശിവസേനയും  എട്ടിടങ്ങളില്‍ കോൺഗ്രസും നാല് സീറ്റുകളിൽ എൻ.സി.പിയും ഭരണത്തിലെത്തി.  നോട്ട് പിൻവലിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനാകാതെ കോൺഗ്രസിന് തിരിച്ചടി നേരിട്ടപ്പോൾ പശ്ചിമ മഹാരാഷ്ട്രയിൽ പോലും എൻ.സി.പിക്ക് നേട്ടമുണ്ടാക്കാനായില്ല. അതേസമയം അസദുദ്ദീന്‍ ഒവൈസിയുടെ എം.ഐ.എം  പലയിടങ്ങളിലും നിർണായക ശക്തിയായിമാറി. സ്വാഭീമാൻ ഷേദ്കാരി സംഘടന രണ്ടിടത്ത് ഭരണത്തിലെത്തി.