കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് ജില്ലയിൽ ബിജെപി ഹർത്താൽ. സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ബിജെപി പ്രവർത്തകർക്കുനേരെ നിരന്തരമായി സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ.