വൈക്കത്ത് ബി ജെ പി സി പി എം സംഘർഷം. സിപിഎം മാർച്ചിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആര്‍എസ്എസ് കാര്യാലയത്തിന് നേരെയും കല്ലേറുണ്ടായി
വൈക്കം: വൈക്കത്ത് ബി ജെ പി സി പി എം സംഘർഷം. സിപിഎം മാർച്ചിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആര്‍എസ്എസ് കാര്യാലയത്തിന് നേരെയും കല്ലേറുണ്ടായി. ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവതിയെ അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സി പി എം മാർച്ച് നടത്തിയത്. അക്രമത്തില്‍ നാല് ബി ജെ പി പ്രവർത്തകർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. നാളെ വൈക്കം താലൂക്കിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു
