അയ്യപ്പ ഭക്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് പത്തനംതിട്ടയിൽ വെള്ളിയാഴ്ച  ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 

പത്തനംതിട്ട: അയ്യപ്പ ഭക്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് പത്തനംതിട്ടയിൽ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെ ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശിവദാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ശിവദാസിന്‍റേത് അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. ഹർത്താലിന് ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടേയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.