കോഴിക്കോട്:കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പ്പിള്ള. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത് സിവില്‍ തര്‍ക്കമാണെന്നും അതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും എസ്.ആര്‍.പി വ്യക്തമാക്കി. 

വിദേശത്ത് നടന്ന ഒരു ഇടപാടാണിത് അത് വിദേശത്ത് തന്നെ തീര്‍ക്കും. ഇതില്‍ എതിര്‍കക്ഷിയും ബിനോയിയും അവരുടെ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു സിവില്‍ തര്‍ക്കമാണ് അതിലെ വിധി ദുബായ് കോടതി പറയട്ടെ. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടില്ല.അതിനാല്‍ തന്നെ പാര്‍ട്ടി ഇടപെടേണ്ടതുമില്ല.സര്‍ക്കാരും ഇടപെടില്ല.എന്തെങ്കിലും ഒരു ആക്ഷേപം ഉണ്ടായാല്‍ അതില്‍ ചാടിക്കയറി വിധി പറയുന്ന രീതി ശരിയല്ല. എസ്ആര്‍പി പറഞ്ഞു.