കിംഗ്ഫിഷര്‍ എയര്‍ലെെന്‍സില്‍ ഗാന്ധി കുടുംബത്തിന്‍റെ ബിസിനസ് ക്ലാസില്‍ സൗജന്യ യാത്രയായിരുന്നു. മല്യക്ക് ലോണ്‍ അനുവദിച്ച നിരവധി രേഖകള്‍ കാണിച്ച് ഗാന്ധി കുടുബം കിംഗ്ഫിഷര്‍ ഗ്രൂപ്പിനെ സഹായിക്കുകയായിരുന്നുവെന്ന് സമ്പിത് പറഞ്ഞു

ദില്ലി: വിജയ് മല്യ നടത്തിയ വിവാദ വെളിപ്പെടുത്തലിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്-ബിജെപി പോര് മുറുകുന്നു. രാജ്യത്ത് നിന്ന് കടക്കുന്നതിന് മുമ്പ് താന്‍ അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടുവെന്ന് വിജയ് മല്യ തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ധനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്നത്.

എന്നാല്‍, ഗാന്ധി കുടുംബമാണ് കിംഗ്ഫിഷര്‍ ഗ്രൂപ്പിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതെന്ന് ആരോപിച്ച് ബിജെപിയും എതിര്‍ വാദമുഖങ്ങള്‍ തുറന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഹവാല ഇടപാടുകാരനുമായി രാഹുല്‍ ഗാന്ധിയുടെ ബന്ധം ആരോപിച്ചാണ് ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര രംഗത്ത് വന്നത്.

യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. കള്ളപ്പണത്തിന്‍റെ സുഹൃത്തും പിതാവും അതിനൊപ്പം തത്വജ്ഞാനിയുമാണ് ചിദംബരമെന്നാണ് സമ്പിത് പത്ര വിശേഷിപ്പിച്ചത്.

കിംഗ്ഫിഷര്‍ എയര്‍ലെെന്‍സില്‍ ഗാന്ധി കുടുംബത്തിന് ബിസിനസ് ക്ലാസില്‍ സൗജന്യ യാത്രയായിരുന്നു. മല്യക്ക് ലോണ്‍ അനുവദിച്ച നിരവധി രേഖകള്‍ കാണിച്ച് ഗാന്ധി കുടുബം കിംഗ്ഫിഷര്‍ ഗ്രൂപ്പിനെ സഹായിക്കുകയായിരുന്നുവെന്ന് സമ്പിത് പറഞ്ഞു.

Scroll to load tweet…