തെരഞ്ഞെടുപ്പ് വിജയം വോട്ടര്‍മാര്‍ക്ക് നോട്ടെറിഞ്ഞ് ആഘോഷിച്ച് ബിജെപി നേതാവ്

First Published 4, Mar 2018, 6:55 PM IST
bjp Candidate Showers Money on his Supporters
Highlights
  • നോട്ടുകള്‍ എറിഞ്ഞ് നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

നാഗാലാന്റിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നോട്ട് മഴ. വിജയം ആഘോഷിക്കാന്‍ ബിജെപി നേതാവ് ഖെഹോവിയയാണ് വോട്ടര്‍മാര്‍ക്ക് നോട്ട് എറിഞ്ഞ് നല്‍കിയത്. 500 ന്റെയും 200 ന്റെയും നോട്ടുകള്‍ ഘെഹോവിയ എറിഞ്ഞ് നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാഗാലാന്റില്‍ ബിജെപി എന്‍ഡിപിപി സഖ്യം 29 വോട്ടുകളാണ് നേടിയത്. എന്‍ഡിഎഫിന് 27 സീറ്റുകളും ലഭിച്ചു. 31 സീറ്റുകളാണ് നാഗാലാന്റില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം. 

loader