ചില വിഡ്ഢികൾ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ പ്രകാശ് രാജ്

First Published 17, Mar 2018, 11:37 PM IST
BJP cannot be entrusted with nation Prakash Raj
Highlights
  • ചില വിഡ്ഢികൾ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ പ്രകാശ് രാജ്

തൃശൂര്‍: ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാ താരം പ്രകാശ് രാജ്. മുപ്പത് ശതമാനം വോട്ട് നേടി മാത്രം അധികാരത്തിൽ വന്ന ചില വിഡ്ഢികൾ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും പ്രകാശ് രാജ് തൃശൂരിൽ പറഞ്ഞു.

ജനാധിപത്യ ശക്തികളുടെ ഐക്യമാണ് ഫാസിസത്തിന് മറുപടി എന്ന മുദ്രാവാക്യം ഉയർത്തി എഴുത്തുകാരി സാറാ ജോസഫിന്‍റെ നേതൃത്വത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ജനാധിപത്യ സംഗമത്തിലാണ് പ്രകാശ് രാജിന്‍റെ പ്രതികരണം.

നാല് കൊല്ലത്തെ ഭരണം കൊണ്ട് ജോലിയില്ലാത്ത യുവാക്കളെയും തകർന്ന സാമ്പത്തിക രംഗവും മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സൃഷ്ടിക്കാനായത്. വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. 

loader