നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ  ആശുപത്രിയിലെത്തിയത്. ദില്ലി എയിംസ് ആശുപത്രിയില്‍ അമിത് ഷായുടെ ചികിത്സ പുരോഗമിക്കുകയാണ്. 

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നിപ്പനി. നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ ആശുപത്രിയിലെത്തിയത്. ദില്ലി എയിംസ് ആശുപത്രിയില്‍ അമിത് ഷായുടെ ചികിത്സ പുരോഗമിക്കുകയാണ്. 

തനിക്ക് പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് അമിത് ഷാ ട്വീറ്റില്‍ പറയുന്നു. 


രാത്രി 9 മണിയോടെയാണ് അമിത് ഷാ ചികില്‍സ തേടിയത്. നെഞ്ചുവേദനയും ശ്വാസതടസവും നേരിട്ട അമിത് ഷായെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. 

Scroll to load tweet…