ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് 

തൃശൂര്‍: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും ഇന്ന് തൃശൂരിൽ ചേരും. അഖിലേന്ത്യാ സഹ സംഘടന സെക്രട്ടറി ബിഎൽ സന്തോഷ് പങ്കെടുക്കും. 

സംസ്ഥാന പ്രസിഡന്‍റിനെ കണ്ടെത്താനുള്ള സമവായ ചർച്ചകള്‍ തുടരും. കഴിഞ്ഞ ദിവസം ബി എൽ സന്തോഷ് പാലക്കാട് വിളിച്ച ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ കെ സുരേന്ദ്രൻ മാത്രം ആണ് പങ്കെടുത്തത്. മുരളീധര വിഭാഗം സുരേന്ദ്രനെ പ്രസിഡന്‍റ് ആക്കാനുള്ള നീക്കത്തിലാണ്. എ എൻ രാധാകൃഷ്ണനെയോ എം ടി രമേശിനെയോ പ്രസിഡന്‍റ് ആക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്‍റെ ആവശ്യം.