Asianet News MalayalamAsianet News Malayalam

ഇലക്ഷന്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ 86 ശതമാനവും കിട്ടിയത് ബിജെപിയ്ക്ക്

ഇവരില്‍ നിന്ന് മാത്രം ബിജെപിക്ക് 154.3 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്.  ഈ ട്രസ്റ്റ് വഴി കോണ്‍ഗ്രസിന് 10 കോടിയും ബിജെഡിക്ക് 5 കോടിയും ലഭിച്ചിട്ടുണ്ട്

BJP corners 86 percentage  of all poll trust funds in 2017- 18
Author
Delhi, First Published Nov 6, 2018, 2:22 PM IST

ദില്ലി:  ഇലക്ഷന്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ ഏറിയ പങ്കും കിട്ടിയത് ബിജെപിയ്ക്കെന്ന് റിപ്പോര്‍ട്ട്.  ആകെ തുകയുടെ 86 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. 2017-18 വര്‍ഷം ഇലക്ഷന്‍ ട്രസറ്റുകള്‍ വഴി സംഭാവനയായി ബിജെപിക്ക് ലഭിച്ചത്‌ 167.8 കോടി രൂപയാണ്. 2016-17 വര്‍ഷത്തില്‍ ഇത് 290.22 കോടി രൂപ ആയിരുന്നു. 

ഈ വര്‍ഷം ഒക്‌ടോബര്‍ 15ന് പുറത്തുവിട്ട രേഖകള്‍ പ്രകാരമുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബിജു ജനതാദള്‍ ആണ് പണം ലഭിച്ചവരില്‍ രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിനാണ് മൂന്നാം സ്ഥാനം ബിജു ജനതാദള്‍ (ബിജെഡി) നേടിയത് രണ്ട് ട്രസ്റ്റുകളില്‍ നിന്നായി 13 കോടി രൂപയാണ്. കോണ്‍ഗ്രസിന് 12 കോടിയാണ് കിട്ടിയത്‌. ബാക്കിവന്ന 193.78 കോടി രൂപ എന്‍സിപി, നാഷണല്‍  കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ക്കായാണ് കിട്ടിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് ട്രസ്റ്റായ പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റ് (മുമ്പ് സത്യാ ഇലക്ട്രല്‍ ട്രസ്റ്റ്)  വഴി മൂന്നു പാര്‍ട്ടികള്‍ക്ക് (ബിജെപി, കോണ്‍ഗ്രസ്, ബിജെഡി) ലഭിച്ചത് 169.3 കോടി രൂപയാണ്. ഇവരില്‍ നിന്ന് മാത്രം ബിജെപിക്ക് 154.3 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്.  ഈ ട്രസ്റ്റ് വഴി കോണ്‍ഗ്രസിന് 10 കോടിയും ബിജെഡിക്ക് 5 കോടിയും ലഭിച്ചിട്ടുണ്ട്. 2016-17 സാമ്പത്തികവര്‍ഷം പ്രുഡന്റ് ട്രസ്റ്റ് വഴി ബിജെപിക്ക് ലഭിച്ചത്  ആകെത്തുകയുടെ 89 ശതമാനമായിരുന്നു. 

Follow Us:
Download App:
  • android
  • ios