അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ പൊതുനിരത്തില്‍ യുവതിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ നാന്പുര അഹ്വാവാർഡ് ബി.ജെ.പി കൗണ്‍സിലര്‍ പ്രവീണ്‍ കഹാര്‍ ഒളിവിലാണ്.

ബന്ധുവായ യുവാവുമായി അവിഹിതം ആരോപിച്ചാണ് പ്രവീണ്‍ സ്ത്രീയെ മര്‍ദ്ദിച്ചത്. ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ച ശേഷം പൊതുനിരത്തിലേക്ക് വലിച്ചിഴച്ച് വിവസ്ത്രയാക്കി മര്‍ദ്ദനം തുടരുകയായിരുന്നു. അവശയായ സ്ത്രീയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

സംഭവത്തില്‍ കൂട്ടുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണിപ്പോള്‍. ആക്രമണത്തിന് ശേഷം സ്ത്രീ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിയുരന്നു. പരാതി സ്വീകരിക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചതിനാല്‍ മറ്റൊരു സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതി സ്വീകരിച്ചെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്ത്രീ കമ്മീഷണരെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു.