തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചത്താലത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തി. ആക്രമിക്കപ്പെട്ട ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അംഗങ്ങള്‍ തെളിവെടുപ്പിനെത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചു. മണക്കാട്, ആറ്റുകാല്‍ പ്രദേശത്ത് ആക്രമിക്കപ്പെട്ട ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകളിലും സംഘമെത്തും. ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ വീട്ടില്‍ സംഘം നാളെ എത്തും.
