വടകരയിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന സിപിഎം -ബിജെപി സംഘർഷത്തിന് പരിഹാരം കാണാനായി ആർഡിഒയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്നു.
കോഴിക്കോട്: വടകരയിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന സിപിഎം -ബിജെപി സംഘർഷത്തിന് പരിഹാരം കാണാനായി ആർഡിഒയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്നു. യോഗം അക്രമസംഭവങ്ങളെ അപലപിച്ചു. പോലീസ് നടപടി ശക്തമാക്കിയതായും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി കെപി ചന്ദ്രൻ യോഗത്തിൽ ഉറപ്പ് നൽകി.
സംഘർഷം മുതലെടുത്ത് നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ ബാഹ്യശക്തികൾ ഇടപെടുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. ഒരാഴ്ച മേഖലയിൽ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നിർത്തിവയ്ക്കാൻ യോഗം തീരുമാനിച്ചു.
എന്നാല്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നിർത്തിവെയ്ക്കാൻ യോഗം തീരുമാനിച്ചെങ്കിലും യോഗം പൂർത്തിയായതിന് പിന്നാലെ സിപിഎമ്മും ബിജെപിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത് കല്ലുകടിയായി.
