വർഗ്ഗീയ സംഘർഷ സാധ്യതയുള്ള പ്രശ്നങ്ങൾ തടയാൻ കൊട്ടാരക്കര താലൂക്കിലും പത്തനാപുരം പോലീസ് സ്റ്റേഷൻ പരിധിയിലും പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും നിരോധനം

കൊല്ലം: കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നാളെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപി പ്രവർത്തകൻറെ വീട് ഒരു സംഘം അടിച്ച് തകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ അതേസമയം വർഗ്ഗീയ സംഘർഷ സാധ്യതയുള്ള പ്രശ്നങ്ങൾ തടയാൻ കൊട്ടാരക്കര താലൂക്കിലും പത്തനാപുരം പോലീസ് സ്റ്റേഷൻ പരിധിയിലും പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പരിക്കേറ്റ പശുവിനെ വാഹനത്തില്‍ നിര്‍ത്തിക്കൊണ്ട് പോയെന്ന് ആരോപിച്ച് കാലിക്കച്ചവടക്കാരെ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിലെ പ്രതികളുടെ വീടിന് നേരെയാണ് ഇന്ന് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തിയത്.