ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അമിത് ഷാ നിയോഗിച്ച സംഘം. സംസ്ഥാന സർക്കാർ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നു. 15 ദിവത്തിനകം അമിത് ഷാക്ക് റിപ്പോർട്ട് നൽകും.

പത്തനംതിട്ട: ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് അമിത് ഷാ നിയോഗിച്ച നാലംഗ സമിതി. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് സമിതി അംഗം സരോജ് പാണ്ഡേ എം.പി പറഞ്ഞു. 15 ദിവത്തിനകം അമിത് ഷാക്ക് റിപ്പോർട്ട് നൽകും.

ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെ, എം.പി. മാരായ പ്രഹ്ലാദ് ജോഷി, വിനോദ് സോംകാർ, നളിൻ കുമാർ കട്ടീൽ എന്നിവരാണ് സമിതി അംഗങ്ങൾ. ശബരിമലയില്‍ നടക്കുന്ന സമരങ്ങളെക്കുറിച്ചും സമരക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും സമിതി പഠിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.