അധ്യാപികമാരെ അധിക്ഷേപിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് . ധനുവച്ചപുരം എൻഎസ്എസ് കോളേജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ആരോപിച്ചു. 

തിരുവനന്തപുരം: അധ്യാപികമാരെ അസഭ്യം വിളിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷ്. ധനുവച്ചപുരം എൻഎസ്എസ് കോളേജിന് സമീപത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അധിക്ഷേപ പ്രസംഗം. ഇതിനെതിരെ പരാതി നല്‍കാനാണ് കോളജ് അധികൃതരുടെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസമായിരുന്നു വിവാദപ്രസംഗം. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ഏഴ് എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് കേസ്എടുത്തിരുന്നു. ഇതിൽ രണ്ട് പേരെ റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചുള്ള പൊതുയോഗത്തിലായിരുന്നു അധിക്ഷേപം. 

പ്രസംഗത്തിൻറെ വീഡിയോ സഹിതം പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകാനാണ് കോളേജ് മാനേജ്മെന്റിൻറെ നീക്കം. അതേ സമയം എബിവിപി പ്രവർത്തകർക്കെതിരെ കോളേജ് മാനേജ്മെന്റ് കള്ളക്കേസ് നൽകുകയാണെന്നാണ് സംഘടനയുടെ ആരോപണം. മാനേജ്മെന്റിനെതിരെ സംഘപരിവാർ സംഘടനകൾ കോളേജിന് മുന്നിലേക്ക് ഇന്നും പ്രതിഷേധ മാർച്ച് നടത്തി.