മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് സംസാരിച്ച വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബിജെപി. മണിക്കെതിരെ ബിജെപി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
ജീവശാസ്ത്രപരമായി കുഴപ്പമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചതെന്ന മണിയുടെ പ്രസ്താവനക്കെതിരെയാണ് പരാതി. മോദിക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ടെന്നാണ് മണിയുടെ വിവാദ പരാമര്‍ശം. അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചതെന്നും മണി പറഞ്ഞിരുന്നു.
