മേഘാലയയില്‍ ബിജെപി അധികാരത്തിലേക്ക്

First Published 4, Mar 2018, 6:55 PM IST
bjp in meghalaya assembly election
Highlights

സത്യപ്രതിഞ്ജ മറ്റന്നാള്‍

ഷില്ലോങ്:  കടുത്ത പോരാട്ടത്തിനൊടുവില്‍ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയായി മേഘാലയയില്‍ ബിജെപി അധികാരത്തിലേക്ക്.  കോണ്‍റാഡ് സാംഗ്മയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഗംഗാ പ്രസാദ് ക്ഷണിച്ചു.  ചൊവ്വാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്യും. രണ്ടുസീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയാണ് എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്.

17സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാകും മുന്നണിക്ക് നേതൃത്വം നല്‍കുക. രണ്ടു സീറ്റുള്ള ബിജെപിയെ കൂടാതെ ആറു സീറ്റുകളുള്ള യുഡിപിയും ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. അതേസമയം ഒരു സ്വതന്ത്ര എംഎല്‍ എയും പിന്തുണ നല്‍കിയിട്ടുണ്ട്. അഞ്ചുപാര്‍ട്ടികളെ ഒരുമിപ്പിച്ചാണ് ഭരണം സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നത്.  അങ്ങനെ സംഭവിച്ചാല്‍  എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. 

21 സീറ്റുകളുള്ള കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രാത്രി ഗവര്‍ണറെ കണ്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
 

loader