രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി
ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അവകാശലംഘന നോട്ടീസ് നല്കി. പ്രധാനമന്ത്രിക്കെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും എതിരെ നാളെ അവകാശ ലംഘന നോട്ടീസ് നല്കാൻ കോൺഗ്രസ് തീരുമാനിച്ചു. റഫാൽ ഇടപാടിൽ ഏത് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടണമെന്ന് കോൺഗ്രസ് ഇന്ന് തീരുമാനിക്കും
