കണ്ണൂര്‍: അമിത് ഷാ പങ്കെടുക്കുന്ന ബിജെപിയുടെ ജനരക്ഷയാത്രക്ക് നാളെ പയ്യന്നൂരില്‍ തുടക്കം. ജാഥ നയിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ കുമ്മനം രാജശേഖരന്‍ പയ്യന്നൂരില്‍ എത്തി. പാര്‍ട്ടി ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന ജാഥ ആരോടും ഉള്ള വെല്ലുവിളി അല്ലെന്നു കുമ്മനം പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു കുമ്മനം. 

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിവിധ കമ്മിറ്റി ഭാരവാഹികളുമായി സംസ്ഥാന അധ്യക്ഷന്‍ ചര്‍ച്ച നടത്തി. മുഖ്യ മന്ത്രിയുടെ മന്ത്രിയുടെ മണ്ഡലത്തിലെ റോഡുകള്‍ ആര്‍ക്കും തീറെഴുതി നല്‍കിയതല്ലെന്നായിരുന്നു പിണറായി അടക്കം പാര്‍ട്ടി ഗ്രാമങ്ങള്‍ തെരഞ്ഞെടുത്ത ജാഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി. ബൈറ്റ് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതു സമ്മേളനത്തിന് ശേഷമാണ് അമിത് ഷാ അടക്കം പങ്കെടുക്കുന്ന പദയാത്രക്ക് തുടക്കമാവുക. 

ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെയാണ് എത്തുക. നാളെ ഒന്‍പത് കിലോമീറ്ററും 800 മീറ്ററും അമിത്ഷാ യാത്രയില്‍ ഒപ്പം നടക്കുമെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. അമിത്ഷാ പുഷ്പാര്‍ച്ചന നടത്തുന്ന പയ്യന്നൂര്‍ ഗാന്ധിപ്രതിമാക്കായി കെട്ടി ഉയര്‍ത്തിയ പ്ലാറ്റ്‌ഫോം ബലപ്പെടുത്താന്‍ പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷക്കിടെയാണ് നാളെ ജനരക്ഷയാത്രക്ക് തുടക്കമാവുന്നത്.