കീഴാറ്റൂരില്‍ കര്‍ഷക രക്ഷ മാര്‍ച്ചുമായി ബിജെപി മാര്‍ച്ച് 3ന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക്

തിരുവനന്തപുരം: കീഴാറ്റൂരില്‍ ബൈപാസിനെതിരെ വയല്‍കിളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബിജെപിയുടെ കര്‍ഷക രക്ഷ മാര്‍ച്ച്. മാര്‍ച്ച് മൂന്നിന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരേക്കാണ് മാര്‍ച്ച് നടത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

അതേസമയം കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മ്മിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നാണ് വിവരം. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. ബൈപ്പാസ് സമരം ശക്തമാകുന്ന സാഹചര്യത്തില്‍ മേല്‍പ്പാതയുടെ സാധ്യതകളാരാഞ്ഞ് കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയെ നേരില്‍ കാണുന്നത്. ചര്‍ച്ചയില്‍ കേന്ദ്ര നിലപാട് പദ്ധതിയുടെ കാര്യത്തിലും രാഷ്ട്രീയമായും നിര്‍ണായകമാണ്.