കോഴിക്കോട്: ബിജെപി ദേശീയ കൗൺസിലിൽ ഉറി ഭീകരാക്രമണത്തിനെതിരായ പ്രത്യേക പ്രമേയം ചർച്ച കൂടാതെ പാസ്സാക്കി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് പ്രമേയം അവതരിപ്പിച്ചത്. ഉറിയിൽ മരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രമേയം. ഐക്യരാഷ്ട്രസഭയിലെ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തെളിവാണെന്ന് പ്രമേയം പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തീവ്രവാദത്തിനെതിരെ ഏതറ്റം വരെയും പോരാടാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു എന്ന് അമിത് ഷാ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റാനാകില്ലെന്നും അമിത് ഷാ. ഞങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരുമായി മാത്രം ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു, അന്തിമ വിജയം ഇന്ത്യയുടേതായിരിക്കും.