ലഖ്നൗ: ബിജെപി ജനപ്രതിനിധിയുടെ മകന്‍ ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ മദുരയില്‍ തിങ്കളാഴ്ചാണ് സംഭവം. കാറിന്‍റെ മുകളിലായി ബാരിക്കേഡ് വീണതിനാണ് പൂരന്‍ പ്രകാശിന്‍റെ മകനും സംഘവും ജീവനക്കാരനെ മര്‍ദിച്ചത്. ടോള്‍ ഗേറ്റിലെ വിഐപി പാതിയിലൂടെ ചീറിപ്പായുന്നതിനിടെ ബാരിക്കേഡ് വീഴുകയായിരുന്നു.

ടോള്‍ അടച്ചതിന് ശേഷം ഒരു വാഹനം പോയതിന് തൊട്ടുപിന്നാലെ പാഞ്ഞെത്തിയ എസ്‍യുവി കാറ് ടോള്‍ അടക്കാതെ മുന്നോട്ടോ പോകാന്‍ ശ്രമിക്കുകയായിരുന്നു.ഇത് തടയാനാണ് ടോള്‍ ജീവനക്കാര്‍ ശ്രമിച്ചത്. ജീവനക്കാരനെ മകനും സംഘവും മര്‍ദിക്കുന്ന സമയത്ത് വാഹനത്തിനുള്ളില്‍ ബിജെപി പ്രതിനിധി പ്രകാശ് ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണത്തെ ന്യായീകരിച്ചും ടോള്‍ ബൂത്ത് ജീവനക്കാരനെ വിമര്‍ശിക്കുകയുമാണ് പ്രകാശ് ചെയ്തത്.

തന്‍റെ വാഹനത്തിന് മുന്നേ സുരക്ഷാ വാഹനങ്ങള്‍ പോയിരുന്നു. ജനപ്രതിനിധിയെന്ന് വാഹനത്തില്‍ എഴുതിയിരിന്നിട്ടും അവര്‍ ബാരിക്കേഡ് തന്‍റെ വാഹനത്തിന് മുകളിലിട്ടു. ഇത് പുതിയ കാര്യമല്ല. പലപ്പോഴും അവര്‍ ഇത് ചെയ്യാറുണ്ട്. ജീവനക്കാരനെ ആക്രമിക്കുകയും ടോള്‍ ഗേറ്റ് വഴി കടന്ന് പോയ എല്ലാ വാഹനങ്ങളെയും ടോള്‍ വാങ്ങിക്കാതെ കടത്തിവിടുകയുമായിരുന്നു ജനപ്രതിനിധിയും സംഘവും.