ഞങ്ങളുടെ ​ഗോമാതാവിനെ കൊലപ്പെടുത്തിയപ്പോഴാണ് ജനരോക്ഷം ഉയർന്നത്- സഞ്ജയ് ശര്‍മ പറഞ്ഞു.

ലഖ്നൗ: ബുലന്ദ്ഷ​ഹർ കലാപത്തിൽ വിവാദ പ്രസ്താവനയുമായി ബി ജെ പി എം എൽ എ അനുപ്ശഹര്‍ എം എല്‍ എയായ സഞ്ജയ് ശര്‍മയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസ്താവനയുമായി രം​ഗത്തെത്തിരിക്കുന്നത്. പ്രസ്താവനയിൽ ബുലന്ദ്ഷ​ഹറിൽ രണ്ട് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുമാത്രമേ പലരും കണ്ടുള്ളു, 21 പശുക്കള്‍ ചത്തത് ആരും കണ്ടില്ലെന്നും എം എൽ എ ആരോപിക്കുന്നു. ബുലന്ദ്ഷ​ഹർ വിഷയത്തിൽ മുൻ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥർ യോ​ഗിയുടെ ​​രാജി ആവശ്യപ്പെട്ട് തുറന്ന കത്തെഴുതിയതിന് പിന്നാലെയാണ് സഞ്ജയ് ശര്‍മ പ്രസ്താവനയുമായി രം​ഗത്തെത്തിരിക്കുന്നത്.

സുമിത്ത് എന്നയാളുടെയും ഒരു പൊലിസ് ഉദ്യോ​ഗസ്ഥന്റെയും മരണം മാത്രമാണ് നിങ്ങൾ കണ്ടത്. 21 പശുക്കൾ ചത്തൊടുങ്ങിയത് നിങ്ങൾ കണ്ടില്ല. പശുക്കളെ കൊലപ്പെടുത്തിയവരെ എത്രയും വേ​ഗം കണ്ടെത്തണം. ഞങ്ങളുടെ ​ഗോമാതാവിനെ കൊലപ്പെടുത്തിയപ്പോഴാണ് ജനരോക്ഷം ഉയർന്നത്- സഞ്ജയ് ശര്‍മ പറഞ്ഞു. ബുലന്ദ്ഷ​ഹർ കലാപത്തിൽ അക്രമത്തിന് പ്രേരണ നല്‍കി ജനാധിപത്യത്തെ തകർത്തുവെന്നും യോ​ഗി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് 80 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് തുറന്ന കത്തയച്ചിരുന്നു. എന്നാൽ സൈനികരുടെ ഈ നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നാണ് സഞ്ജയ് ശര്‍മ്മ പറയുന്നു.

സൈനികരുടെ രാജ്യ സ്നേഹത്തെ സംശയിക്കുന്നില്ലെന്നും സംസ്ഥാനത്തെ കുറിച്ചുള്ള അവരുടെ ആശങ്കകൾ ശരിയായിരിക്കാമെന്നും എന്നാൽ സർക്കാരിനെ സമീപിക്കുന്നതിന് മുന്നേ സംഭവസ്ഥലം സന്ദർശിച്ച് സൈനികർക്ക് അന്വേഷണം നടത്താമായിരുന്നുവെന്നും സഞ്ജയ് ശര്‍മ്മ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ജനങ്ങളെ കുറിച്ച് അവർക്ക് ആശങ്ക ഉണ്ടാകുമായിരുന്നില്ലെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.

യു പി സർക്കാരിനെ വിമർശിച്ച് കൊണ്ട് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരണ്‍, മുന്‍ ഡല്‍ഹി ലെഫ്റ്റണന്റ് ഗവര്‍ണര്‍ നജീബ് ജങ് തുടങ്ങി 80 പേരാണ് സർക്കാരിന് കത്തയച്ചത്. മുഖ്യമന്ത്രി മുഖ്യ പുരോഹിതനായാണ് പ്രവര്‍ത്തിക്കുന്നതെന്നും മതഭ്രാന്താണ് ജനങ്ങളില്‍ നിറക്കുന്നതെന്നും കത്തില്‍ ആരോപിച്ചിരുന്നു.