വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ച മന്ത്രി ജി. സുധാകരനെ കെെകാര്യം ചെയ്യാന്‍ ഇവിടെ ആളില്ലേയെന്നും ബിജെപി നേതാവ് ചോദിച്ചു
ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മന്ത്രിമാരെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെങ്കില്‍ ചെങ്കൊടി വഴിയിലിട്ട് കത്തിക്കുമെന്ന് ബിജെപി നേതാവ് വെല്ലുവിളിച്ചു.
തിരുപ്പതി മോഡലില്‍ ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ച മന്ത്രി ജി. സുധാകരനെ കെെകാര്യം ചെയ്യാന്‍ ഇവിടെ ആളില്ലേയെന്നും ബിജെപി നേതാവ് ചോദിച്ചു.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആലപ്പുഴയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. ധനമന്ത്രി തോമസ് ഐസക്കിനെ പിടിച്ചുപറിക്കാരനെന്നാണ് രാധാകൃഷ്ണന്‍ വിശേഷിപ്പിച്ചത്.
പ്രളയത്തിന്‍റെ പേരിലുള്ള സംഭാവനകള്‍ പിരിക്കാന്‍ 'മണ്ടന്മാരെല്ലാം ലണ്ടനി'ലേക്ക് പോവുകയാണ്. ഇവരെല്ലാം ഒരുമിച്ച് തിരിച്ചെത്തുകയാണെങ്കില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് കെെകാര്യം ചെയ്യുന്ന കാര്യത്തില്‍ പാര്‍ട്ടി ആലോചന നടത്തുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
