തപൻ​ഗലിയിലുള്ള കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർക്ക് നേരേ അക്രമികൾ വെടിയുതിർത്തത്. അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി

ശ്രീന​ഗർ: മുതിര്‍ന്ന ബിജെപി നേതാവായ അനിൽ പരിഹറും സഹോദരൻ അജിത് പരിഹറും ജമ്മു കാശ്മീരിലെ കിഷ്ത്വറിൽ വച്ച് വെടിയേറ്റ് മരിച്ചു. വൈകിട്ട് എട്ടരയോടെയാണ് സംഭവം നടന്നത്. തപൻ​ഗലിയിലുള്ള കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർക്ക് നേരേ അക്രമികൾ വെടിയുതിർത്തത്. അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

വെടിയേറ്റ ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമം നടത്തിയത് ഭീകരരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ‌ ആക്രമികളാണോ ഭീകരരാണോ വെടി വച്ചതെന്ന് കൃത്യമായി അറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.