റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എരുമേലി: പതിനെട്ടാപടിക്ക് പിന്നാലെ എരുമേലിയിലും യുവതികളുടെ മലകയറ്റത്തിനെതിരെ പ്രതിഷേധം. കൂട്ടമായെത്തി റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതികള്‍ സന്നിധാനത്ത് എത്തുമെന്ന വിവരം വന്നതോടെയാണ് എരുമേരിയില്‍ പ്രതിഷേധം തുടങ്ങിയത്. ഇതോടെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ളവര്‍ പ്രതിഷേധവുമായി എത്തി. പെട്ടെന്ന് തന്നെ പൊലീസ് ഇടപ്പെട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിജെപിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധത്തിന് എത്തിയവരെയാണ് അറസ്റ്റ് ചെയ്ത് മാറ്റിയത്. രണ്ട് യുവതികളാണ് ഐജി ശ്രജീത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് അകമ്പടിയോടെ നടപ്പന്തല്‍ വരെയെത്തിയത്. ഹൈദരാബാദില്‍ നിന്നുള്ള മോജോ ജേര്‍ണലിസ്റ്റ് കവിതയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയുമാണ് മലകയറിയത്.
ഇപ്പോള്‍ ഐജിയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്. ശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഇന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
