ബംഗളൂരു: ബംഗളൂരുവിൽ ബിജെപി പ്രവർത്തകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിതഗനഹള്ളി വാസുവാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സൂര്യ സിറ്റി പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ സിദ്ദരാമയ്യ സർക്കാർ ഉടൻ നടപടി എടുക്കണമെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ പറഞ്ഞു.