ബിജെപി ജനറല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

ബംഗളൂരു: ബംഗളൂരിവില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. ചിക്കമംഗളൂരുവിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ചിക്കമംഗളൂരുവിലെ ഗൗരി കലുവേ എന്നപ്രദേശത്താണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.