ഖുന്തി: ജാർഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ അജ്ഞാതസംഘം വെടിവച്ചു കൊന്നു. ബിജെപി നേതാവ് രാജേന്ദ്ര മഹാതോയെ (42) ആണ് കൊല്ലപ്പെട്ടത്. ഖുന്തി ജില്ലയിലെ ദാർല ഗ്രാമത്തിലാണു സംഭവം. മൂന്നംഗ അക്രമിസംഘത്തിലെ ഒരാളെ പിന്നീട് നാട്ടുകാർ പിടികൂടി മർദിച്ചു കൊലപ്പെടുത്തി. മറ്റു രണ്ടു പേർ രക്ഷപ്പെട്ടു.
നേരത്തെ, മഹാതോയെ ഒന്‍പതംഗ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽനിന്നു രക്ഷപ്പെട്ട മഹാതോ വീട്ടിലെത്തിയിരുന്നു. അക്രമിസംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
