മുസാഫര്‍നഗര്‍: ബി.ജെ.പി നേതാവ് രാജാ വാല്‍മീകി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് വാല്‍മീകിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വാല്‍മീകിയെ വെടിവയ്ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ വാല്‍മീകി ഉടന്‍ തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.