ബിജെപി നേതാക്കളായ രോഹിതാഷ് ശര്‍മ, ദേവിസിങ് ശെഖാവത്ത് എന്നിവർ തമ്മിലാണ് അടിപിടി ഉണ്ടായത്. ഇരുവരേയും മറ്റ് പ്രവർത്തകർ‌ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷെഖാവത്തിനെ വേദിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. 

അല്‍വാര്‍: മുഖ്യമന്ത്രിക്ക് മുന്നിൽവച്ച് പരസ്പരം ഏറ്റുമുട്ടി ബിജെപി നേതാക്കള്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ വേദിയിലിരിക്കെയാണ് നേതാക്കള്‍ തമ്മിൽ ഏറ്റുമുട്ടിയത്. അല്‍വാറിൽ വച്ച് നടന്ന ബിജെപിയുടെ ​ഗൗരവ് യാത്രക്കിടെയാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി നേതാക്കളായ രോഹിതാഷ് ശര്‍മ, ദേവിസിങ് ശെഖാവത്ത് എന്നിവർ തമ്മിലാണ് അടിപിടി ഉണ്ടായത്. ഇരുവരേയും മറ്റ് പ്രവർത്തകർ‌ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷെഖാവത്തിനെ വേദിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ സംസ്ഥാന നേതാക്കള്‍ ഇരുവരോടും വിശദീകരണം തേടിയിട്ടുണ്ട്.

വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സർക്കാറിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ബിജെപി നടത്തുന്ന പരിപാടിയാണ് ​ഗൗരവ് യാത്ര. തെരഞ്ഞെടുപ്പിന് മുമ്പായി ഇത്തരം പരിപാടികൾ നടത്തുന്നതിനായി ബിജെപി, സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗം ചെയ്യുകയാണെന്ന് കോൺ​ഗ്രസ്സ് ആരോപിച്ചിരുന്നു. 

Scroll to load tweet…