ചിരി പൊട്ടിയ അജയ്‍യുടെ കെെ പിടിച്ച് അങ്ങനെ ചെയ്യരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധര്‍മലാല്‍ കൗശിക് വിലക്കുന്നുമുണ്ട്. മുഖ്യമന്ത്രി റമണ്‍ സിംഗും ചടങ്ങില്‍ പങ്കെടുത്തിരുന്നു
ചത്തീസ്ഗഡ്: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്‍യുടെ മരണം രാജ്യത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ നേതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍, പത്രാധിപര്‍, മികച്ച പാര്‍ലമെന്‍റേറിയന്‍, വാഗ്മി, കവി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങളുണ്ടായിരുന്ന വാജ്പേയ് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണത്തിനും അര്‍ഹനായിരുന്നു.
അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ എതിര്‍ക്കുമ്പോഴും വാജ്പേയ് എന്ന് നേതാവ് രാജ്യത്തിന് വേണ്ടി നടത്തിയ ഇടപെടലുകള്‍ ഒന്നായി വാഴ്ത്തിയ ചരിത്രമാണ് പറയാനുള്ളത്. എന്നാല്‍, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചാ വിഷയം. വാജ്പേയ്‍യെ അനുസ്മരിക്കാന്‍ ചത്തീസ്ഗഡില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ രണ്ട് ബിജെപി നേതാക്കള്‍ പൊട്ടി ചിരിക്കുന്നതാണ് വീഡിയോ.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ കൃഷി മന്ത്രിയായ ബ്രിജ്മോഹന്‍ അഗര്‍വാളും ആരോഗ്യ മന്ത്രിയായ അജയ് ചന്ദ്രകറുമാണ് ചടങ്ങില്‍ വേദിയിലിരുന്ന് പൊട്ടി ചിരിച്ചത്. വാജ്പേയ്യുടെ ചിതാഭസ്മം പ്രധാന നദികളില്‍ ഒഴുക്കാന്‍ ഇന്നലെ ചത്തീസ്ഗഡില്‍ എത്തിച്ചിരുന്നു. ഇതെത്തുടര്‍ന്ന് സംഘടിപ്പിച്ച ചടങ്ങിലാണ് മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്.
പൊട്ടിച്ചിരിച്ച് തന്‍റെ മുന്നിലിരിക്കുന്ന മേശയില്‍ അജയ് അടിക്കുന്നതും വീഡിയോയിലുണ്ട്. ചിരി പൊട്ടിയ അജയ്‍യുടെ കെെ പിടിച്ച് അങ്ങനെ ചെയ്യരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധര്‍മലാല്‍ കൗശിക് വിലക്കുന്നുമുണ്ട്. മുഖ്യമന്ത്രി റമണ്‍ സിംഗും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോ പ്രചരിച്ചതോടെ വിമര്‍ശനുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ബിജെപി നേതാക്കള്‍ വാജ്പെയ്‍ക്ക് എത്രമാത്രം ബഹുമാനം നല്‍കുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമായെന്നാണ് വിമര്‍ശനം.
വീഡിയോ കാണാം...
