തിരുവനന്തപുരം: ചൈന അനുകൂല പരാമർശത്തിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. മരുതുംകുഴിയിലെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സിപിഎമ്മുകാർ കമ്മ്യൂണിസ്റ്റ് ചാരൻമാരാണെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.സുരേഷ് പറഞ്ഞു. കോടിയേരിക്കെതിരെ എൻഐഎയുടെ അന്വേഷണം വേണണെന്നും ബിജെപി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ചൈനയെ അനുകൂലിക്കുന്ന കോടിയേരി ചെയ്യുന്നത് ചാരപ്പണിയാണെന്നും കുമ്മനം ആരോപിച്ചിരുന്നു. 

എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലാണ് വീണ്ടും ചൈനയെ പിന്തുണച്ച് കോടിയേരി പ്രസ്താവന നടത്തിയത്. സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നതെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ചൈന ഇന്ന് ലോകത്തെ പ്രധാനപ്പെട്ട സാന്പത്തിക ശക്തിയായിയാണെന്നും ചൈനയുടെ നിലപാടുകൾ സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് പ്രതീക്ഷ പകരുന്നുവെന്നും കോടിയേരി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.