തിരുവനന്തപുരം: മെഡിക്കൽ കോഴ കേസിൽ ബിജെപിയുടെ കമ്മിഷന്‍ റിപ്പോർട്ടും അന്വേഷണ പരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി. സമഗ്ര അന്വേഷണം വേണമെന്ന നിലപാട് പ്രതിപക്ഷം ഉന്നയിച്ചു. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട് . കേന്ദ്ര ഏജന്‍സികളോ പ്രത്യേക സംഘമോ വിഷയം അന്വേഷിക്കണോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു .
മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷണം തുടങ്ങി. വലിയ തോതില്‍ അഴിമതി നടക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു .വിജിലന്‍സ് അന്വേഷണ ശേഷം ആവശ്യമെങ്കിൽ മാത്രം മറ്റ് ഏജന്‍സികളുടെ അന്വേഷണം. ഇതാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രത്യേക അന്വേഷണ സംഘമോ സിബിഐയോ അന്വേഷണം നടത്തണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്
ബിജെപിയുടെ സംസ്ഥാന നേതാക്കളുള്‍പ്പെടയുള്ള പലരുടേയും അടുത്തകാലത്തെ വന്‍ സാമ്പത്തിക നേട്ടം കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് എം സ്വരാജ് അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരും ആവശ്യപ്പെട്ടു. കൊല്ലത്ത് ബിജെപി നേതാവ് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയ സംഭവത്തില്‍ പരാതി നല്‍കിയില്‍ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി .
