തിരുവനന്തപുരം: ബിജെപിയെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ അഴിമതി റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെ പേരില്ലെന്ന് ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും ലോകായുക്തയില്‍ മൊഴി നല്‍കി. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടല്ല തങ്ങള്‍ നല്‍കിയത്. ബിജെപി പുറത്താക്കിയ ആര്‍എസ് വിനോദ് പണം വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇരുവരും മൊഴി നല്‍കി. 

ഈ സാഹചര്യത്തില്‍ എം.ടി രമേശിനെ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിക്ക് പ്രസക്തിയുണ്ടോയെന്ന് ലോകായുക്ത ചോദിച്ചു. കേസില്‍ കെ.സി. വേണുഗോപാല്‍ എംപിയില്‍ നിന്നും മൊഴി രേഖപ്പെടുത്തണമെന്ന പരാതിക്കാരന്‍ ടി.എന്‍. മുകുന്ദന്റെ ആവശ്യം ലോകായുക്ത അംഗീകരിച്ചു. കേസ് ഒക്ടോബര്‍ പത്തിലേക്ക് മാറ്റി.