തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മെഡിക്കല്‍ കോളേജ് അഴിമതി ദേശീയതലത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യമൊട്ടാകെ നടന്നത് 400 കോടിയുടെ അഴിമതിയാണെന്നും. സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ നടത്തുന്ന വന്‍ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നതെന്നും ഹസന്‍ കണ്ണൂരില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തോട് വിശദീകരണം തേടി. പാര്‍ട്ടി നേതാക്കക്ക് പങ്കുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. തുടര്‍ നടപടി നാളത്തെ നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.