അസ്സാമിലെ നാല്‍ബരി ജില്ലയിലാണ് സംഭവം

അസ്സാം: ഐസിസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് മരത്തില്‍ ബാനര്‍ പതിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അസ്സാമിലെ നാല്‍ബരി ജില്ലയിലാണ് സംഭവം. മെയ് ഏഴിനാണ് ബെല്‍സോര്‍ പ്രദേശത്തുള്ള മരത്തില്‍ ഐസിസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. 

സംഭവത്തില്‍ തപന്‍ ബര്‍മന്‍, ദ്വപ്ജ്യോതി ദാക്കുറിയ, സൂര്യജ്യോതി ബൈഷ്യ. പുലക് ബര്‍മന്‍, മജോമില്‍ അലി, മൂണ്‍ അലി എന്നിവരാണ് പിടിയിലായത്. ഇതില്‍ തപന്‍ ബര്‍മന്‍ നേരത്തെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. അടുത്തിടെ പൊലീസ് നടത്തിയ പരിശോധനയില്‍ അറബിയില്‍ ഐസിസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ആറ് ബാനറുകള്‍ കണ്ടെടുത്തിരുന്നു. ബിജെപി എംപി രാജേന്ദ്ര അഗര്‍വാളിന്‍റെ നേതൃത്വത്തിലുള്ള 16 അംഗ പാര്‍ലമെന്‍റ് സമിതി അസ്സാം സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരത്തില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.