'എത്ര തവണയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നേരന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചത്. പക്ഷേ, മോദി ഒരു മാന്യനായത് കൊണ്ട് മാത്രമാണ് അദ്ദേഹം ഒരുവാക്ക് പോലും പ്രതികരിക്കാത്തത്' 

ലക്‌നൗ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'ഭ്രാന്തന്‍' എന്ന് വിളിച്ച് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുടരെ വിമര്‍ശനങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ് ബിജെപി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ രാഹുല്‍ ഗാന്ധിക്കെതിരെ ലക്‌നൗവില്‍ ആഞ്ഞടിച്ചത്. 

'രാഹുല്‍ ഗാന്ധി ഒരു ഭ്രാന്തനാണ്. ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അര്‍ഹതയില്ല. എത്ര തവണയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നേരന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചത്. പക്ഷേ, മോദി ഒരു മാന്യനായത് കൊണ്ട് മാത്രമാണ് അദ്ദേഹം ഒരുവാക്ക് പോലും പ്രതികരിക്കാത്തത്.'- മൗര്യ പറഞ്ഞു. 

രാഹുല്‍ഗാന്ധിയുടെ ബാലിശമായ പെരുമാറ്റങ്ങള്‍ കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിയുടെ നേതൃനിരയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ലെന്നും മൗര്യ വിമര്‍ശിച്ചു. റാഫേല്‍ വിവാദം 2019 തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരു രീതിയിലും ബാധിക്കില്ലെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.