പാകൂര്‍: ജാർഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചുംബന മത്സം നടത്തിയ സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെയാണ് സർക്കാർ നിയോഗിച്ചത്. സംഭവം ജാർഖണ്ഡ് നിയമസഭയിലടക്കം വിവാദത്തിന് തിരികൊളുത്തിയിരുന്നു.

പകുർ സബ് ഡവിഷണൽ മജിസ്ട്രേറ്റ് ജിതേന്ദ്ര കുമാർ ഡിയോ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് നവനീത് ഹെംബ്രോ എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങൾ. ഇരുവരും ദുമരൈ ഗ്രാമം സന്ദർശിക്കും. ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ സൈമണ്‍ മാരണ്ടിയാണ് ആദിവാസി ദന്പതികൾക്ക് വേണ്ടി ശനിയാഴ്ച രാത്രി ചുംബന മത്സരം സംഘടിപ്പിച്ചത്. സംഭവം വിവാദമായത്തോടെ, സംസ്കാരത്തെ അപമാനിച്ചുവെന്നും എംഎല്‍എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു. എന്നാൽ, ആദിവാസികള്‍ക്കിടയില്‍ പെരുകുന്ന വിവാഹമോചനങ്ങളെ ചെറുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പുതുമയുള്ള മത്സരം സംഘടിപ്പിച്ചതെന്നാണ് എംഎല്‍എയുടെ വാദം.

റാഞ്ചിയില്‍ നിന്നും 321 കിലോമീറ്റര്‍ അകലെയുള്ള ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണ് വിചിത്രമായ മത്സരം അരങ്ങേറിയത്. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് പതിനെട്ടോളം ദമ്പതികളാണു മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ 37 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ദുമാരിയ മേളയിലെ ഒരു മത്സരയിനമായാണു ഇത്തവണ ദമ്പതികളുടെ ചുംബനമത്സരം കൂട്ടിച്ചേര്‍ത്തത്. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് പതിനെട്ടോളം ദമ്പതികളാണു 'ലിപ് ലോക്ക്' ചെയ്ത ചുംബനം നടത്തിയത്. വലിയൊരു ഫുട്‌ബോള്‍ ഗ്രൌണ്ടിലാണു മത്സരം അരങ്ങേറിയത്.