വൈകിയുള്ള വിവാഹങ്ങളാണ് ലൗ ജിഹാദിനു കാരണം ബിജെപി എംഎൽഎ ഗോപാൽ പാർമർക്കാണ് വിചിത്ര വാദവുമായി രംഗത്ത് വന്നത്
ഭോപ്പാൽ: പെണ്‍കുട്ടികളെ ലൗ ജിഹാദിനിരയാകാതെ തടയാന്‍ ശൈശവ വിവാഹമാണ് പോംവഴിയെന്ന് ബിജെപി എംഎല്‍എ. ലൗ ജിഹാദിനെ നേരിടാൻ ബാലവിവാഹമാണ് ഏറ്റവും നല്ല പോംവഴിയെന്ന് ബിജെപി എംഎൽഎ. മധ്യപ്രദേശിലെ അഗർ മാൾവയിൽനിന്നുള്ള ബിജെപി എംഎൽഎ ഗോപാൽ പാർമർക്കാണ് വിചിത്ര വാദവുമായി രംഗത്ത് വന്നത്. വൈകിയുള്ള വിവാഹങ്ങളാണ് ലൗ ജിഹാദിനു കാരണം. 'പതിനെട്ട് വയസ് രോഗം' ആണ് എല്ലാറ്റിനും കാരണമെന്നും ബിജെപി എംഎല്‍എ വിവാഹപ്രായം പതിനെട്ട് ആക്കിയ നിയമത്തെ കുറ്റപ്പെടുത്തി പരിഹസിച്ചു.
പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആക്കി നിയമവിധേയമാക്കിയപ്പോൾ നിരവധി പെണ്‍കുട്ടികൾ ഒളിച്ചോടാൻ തുടങ്ങി. ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികളുടെ മനസ് വഴിതെറ്റും. അതുകൊണ്ട് തന്നെ തെറ്റുകളിലേക്ക് എടുത്തുചാടുന്നതിനു മുന്‍പ് തന്റെ വിവാഹം നിശ്ചയിച്ചതാണെന്ന ചിന്ത പെണ്‍കുട്ടിയിൽ ഉണ്ടാവണം. ബാലവിവാഹമാണ് ഇതിന് പോം വഴിയെന്നും എംഎല്‍എ വാദിച്ചു.
മനസ് വഴി തെറ്റുന്ന പെണ്‍കുട്ടികളെ ക്രിമിനലുകളും സൂത്രക്കാരുമായ പുരുഷന്മാര് കുരുക്കില്‍ വീഴത്തുകയാണ്. ലൗ ജിഹാദിനെ തടയാന്‍ എല്ലാ മുന്കരുതലുവേണം. ഇതിന് അമ്മമാരാണ് കരുതിയിരിക്കേണ്ടതെന്നും ഗോപാല്‍ പാര്മാര്ക്കര് പറഞ്ഞു. ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന ബിജെപി എംഎല്‍എയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.
