കത്വ സംഭവം മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചു
ശ്രീനഗര്‍: മാധ്യമ പ്രവർത്തകർക്കെതിരെ ഭീഷണിയുമായി ജമ്മു കശ്മീരിലെ ബിജെപി എംഎൽഎ ചൗധരി ലാൽ സിങ്. മാധ്യമപ്രവർത്തകർ അതിര് പാലിക്കണം. അല്ലെങ്കിൽ ഷുജാഅത്ത് ബുഖാരിയുടെ വിധി നേരിടേണ്ടി വരുമെന്നും ചൗധരി ലാൽ സിങ് പറഞ്ഞു.
കത്വ സംഭവം മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്നും എംഎല്‍എ പറഞ്ഞു. കത്വ സംഭവത്തിലെ പ്രതികളെ പിന്തുണച്ചു നടത്തിയ റാലിയിൽ പങ്കെടുത്തിനെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നയാളാണ് ചൗധരി ലാൽ സിങ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റൈസിംഗ് കാഷ്മീർ ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായ ഷുജാഅത്ത് ബുഖാരി ശ്രീനഗറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഓഫീസിൽ വച്ചാണ് ബുഖാരി വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസേഴ്സിൽ ഒരാൾ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാൾക്ക് പരിക്കേറ്റിരുന്നു
