പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്

അസ്സാം: സർക്കാർ ജോലി നേടാൻ ആൾ മാറാട്ടത്തിലൂടെ പരീക്ഷ എഴുതിയ കേസിൽ അസാമിൽ ബിജെപി എംപിയുടെ മകൾ ഉൾപ്പെടെ പതിനെട്ടു പേർ അറസ്റ്റിൽ. 2016 ൽ അസം പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിലാണ് ഇവർ ആൾ മാറാട്ടത്തിലൂടെ പരീക്ഷ എഴുതി ജോലി നേടിയത്. ബിജെപി എംപി ആർ പി ശർമ്മയുടെ മകളേയും പൊലീസ് അറസ്റ്റു ചെയ്തു.

ആരോപണത്തെ തുടർന്ന് ഇവരുടെ കൈയക്ഷരം ഉത്തക്കടലാസുമായി ഒത്തു നോക്കിയ ശേഷമാണ് നടപടി. അറസ്റ്റിലായവരിൽ 13 പേർ ജോലി നേടിയവരും അഞ്ചുപേർ ജോലി നേടാൻ വഴിവിട്ട് സഹായിച്ചവരുമാണ് .