Asianet News MalayalamAsianet News Malayalam

മുഹമ്മദ് അലി ജിന്ന മഹാപുരുഷനെന്ന് ബിജെപി എംപി

  • മുഹമ്മദ് അലി ജിന്ന ഛായാചിത്രം
  • ജിന്ന മഹാനെന്ന് ബിജെപി എംപി
BJP mp Savitri Bai Phule calls jinnah mahapurush

ദില്ലി: മുഹമ്മദ് അലി ജിന്ന മഹാപുരുഷനെന്ന് ബിജെപി എംപി സാവിത്രി ബായ് ഫൂലേ.  അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം വിവാദമായ സമയത്താണ് ബിജെപി എംപിയുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ബഹ്റാച്ചില്‍ നിന്നുള്ള ബിജെപി എംപിയാണ് സാവിത്രി ബായ് ഫൂലേ. ജിന്ന മഹാനാണെന്നും സ്വാതന്ത്ര്യസമരത്തിന് നിരവധി സംഭാവനകള്‍ ജിന്ന നല്‍കിയിരുന്നതായും സാവിത്രി ബായ് ഫൂലേ പറഞ്ഞതായ് എഎന്‍ഐ പറഞ്ഞു.

ജിന്ന മഹാപുരുഷനാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രിമാരിലൊരാളായ സ്വാമി പ്രസാദ് മൗര്യയും പറഞ്ഞു. രാജ്യത്തിന്‍റെ സ്ഥാപനത്തിനായി സംഭാവനകള്‍ നല്‍കിയ  നേതാക്കള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ലെന്നാണ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞത്. യൂണിവേഴ്സിറ്റിയില്‍ ജിന്നയുടെ ചിത്രം തൂക്കിയതിന് ബിജെപി എംപി സതീഷ് ഗൗതം  വൈസ് ചാന്‍സലറിനോട് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ്  സാവിത്രി ബായ് ഫൂലേയുടെയും സ്വാമി പ്രസാദ് മൗര്യയുടെയും പ്രതികരണം.
 

Follow Us:
Download App:
  • android
  • ios