സ്ത്രീകളില്‍ നിന്നുളള പീഡനം തടയാന്‍ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ബിജെപി നോതാക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഖോസിയില്‍നിന്നുള്ള ബിജെപി എംപി ഹരിനാരായണ്‍ രാജ്ബര്‍, ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയിയില്‍നിന്നുള്ള ബിജെപി എംപി അന്‍ഷുല്‍ വര്‍മ എന്നിവരാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദില്ലി: സ്ത്രീകളില്‍ നിന്നുളള പീഡനം തടയാന്‍ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ബിജെപി നോതാക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഖോസിയില്‍നിന്നുള്ള ബിജെപി എംപി ഹരിനാരായണ്‍ രാജ്ബര്‍, ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയിയില്‍നിന്നുള്ള ബിജെപി എംപി അന്‍ഷുല്‍ വര്‍മ എന്നിവരാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാര്യമാരിൽ നിന്നും മറ്റ് സ്ത്രീകളില്‍ നിന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്ന നിരവധി പുരുഷന്മാരുണ്ടെന്നും ഇതില്‍ നിന്നും മുക്തി നേടുന്നതിനായി ഇത്തരം സംവിധാനം ആവശ്യമാണെന്നും അവര്‍ ചൂണ്ടികാണിക്കുന്നു.
വനിതാ കമ്മീഷന് ബധലായി 'പുരുഷ ആയോഗ്' സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം പാര്‍ലമെന്റിലും ഉന്നയിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യയവുമായി ബദ്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും നയം വ്യക്തമാക്കിയത്. രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതില്‍ പകുതിയില്‍ അധികവും കള്ളക്കേസുകളാണ്. സ്ത്രീകൾക്ക് നീതി നടപ്പാക്കുന്നതിനായി നിരവധി സംവിധാനങ്ങൾ ഉണ്ട് എന്നാല്‍ പുരുഷന്മാർക്കതില്ല. അതുകൊണ്ടു തന്നെ ദേശീയ വനിതാ കമ്മിഷന്റെ മാതൃകയില്‍ പുരുഷന്‍മാര്‍ക്കായും ഒരു വേദി വേണം- യോഗത്തില്‍ സംസാരിക്കവെ രാജ്ബര്‍ ആവശ്യപ്പെട്ടു.
എല്ലാ പുരുഷന്മാരും സ്ത്രീകളും തെറ്റുകാരാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ മറ്റുള്ളവരെ ദ്രോഹിച്ച് സന്തേഷം കണ്ടെത്തുന്നവര്‍ രണ്ട് വിഭാഗത്തിലുമുണ്ട്. അതുകൊണ്ട് പുരുഷന്മാരുടെ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ ഒരു സംഘടന ആവശ്യയമാണ് രാജ് ബീര്‍ പറഞ്ഞു. അതേസമയം, 1998 മുതൽ 2015 വരെയുള്ള കാലയളവിൽ രാജ്യത്താകെ 27 ലക്ഷം പുരുഷന്‍മാരാണ് സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമപ്രകാരം അറസ്റ്റിലായതെന്ന് അന്‍ഷുല്‍ വര്‍മ ആരോപിച്ചു. തുല്യ നീതിക്ക് വേണ്ടിയാണ് തങ്ങൾ വാദിക്കുന്നതെന്നും ആദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പുരുഷന്മാർക്കായി ഒരു കമ്മിഷന്‍ വേണമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ അഭിപ്രായപ്പെട്ടു. ഇക്കാലയളവിലായി പുരുഷന്മാരുടെ ഭാഗത്തു നിന്നും സ്തികൾക്കെതിരെയുള്ള പരാതികൾ ഉയർന്നിട്ടുണ്ടെന്നും, ഇങ്ങനെയുള്ള പരാതികൾ സ്വീകരിക്കുന്നതിനായി വനിതാ കമ്മിഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് സംവിധാനത്തില്‍ ക്രമീകരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ശിശുക്ഷേമ വകുപ്പുമന്ത്രി മേനക ഗാന്ധി അറിയിച്ചു.
